Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highest Goal Scorer

പെ​ലെ​യെ​യും മെ​സ്സി​യെ​യും മ​റി​ക​ട​ന്ന് എം​ബാ​പ്പെ; ലോ​ക​ക​പ്പ് ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പു​തി​യ ച​രി​ത്രം

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ൽ ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ പെ​ലെ, ല​യ​ണ​ൽ മെ​സ്സി എ​ന്നി​വ​രു​ടെ ഗോ​ൾ റെ​ക്കോ​ർ​ഡു​ക​ൾ മ​റി​ക​ട​ന്ന് ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ. 2026 ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ലി​നെ​തി​രെ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് എം​ബാ​പ്പെ ഈ ​ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് 3-1 ന് ​സെ​ന​ഗ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​ത്സ​ര​ത്തി​ന് മു​ൻ​പ് 12 ലോ​ക​ക​പ്പ് ഗോ​ളു​ക​ളു​മാ​യി ബ്ര​സീ​ൽ ഇ​തി​ഹാ​സം പെ​ലെ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു എം​ബാ​പ്പെ. സെ​ന​ഗ​ലി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലെ ത​ന്‍റെ ആ​ദ്യ ഗോ​ളോ​ടെ പെ​ലെ​യെ മ​റി​ക​ട​ന്ന എം​ബാ​പ്പെ അ​ർ​ജ​ന്‍റീ​ന​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി​യു​ടെ (13 ഗോ​ളു​ക​ൾ) ഒ​പ്പ​മെ​ത്തി. തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ ത​ക​ർ​പ്പ​ൻ ര​ണ്ടാം ഗോ​ളോ​ടെ ലോ​ക​ക​പ്പി​ലെ ത​ന്‍റെ ആ​കെ ഗോ​ൾ നേ​ട്ടം 14 ആ​യി ഉ​യ​ർ​ത്തി മെ​സ്സി​യെ​യും എം​ബാ​പ്പെ പി​ന്നി​ലാ​ക്കു​ക​യാ​യി​രു​ന്നു.

വെ​റും 27-ാം വ​യ​സ്സി​ലാ​ണ് താ​രം ഈ ​അ​വി​ശ്വ​സ​നീ​യ നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. നി​ല​വി​ൽ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ ജ​ർ​മ​നി​യു​ടെ മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ (16 ഗോ​ളു​ക​ൾ) റെ​ക്കോ​ർ​ഡി​ന് തൊ​ട്ട​രി​കി​ലാ​ണ് എം​ബാ​പ്പെ.

ഈ ​ഇ​ര​ട്ട ഗോ​ളു​ക​ളോ​ടെ ഫ്രാ​ൻ​സ് ദേ​ശീ​യ ടീ​മി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടു​ന്ന താ​ര​മെ​ന്ന ഒ​ലി​വീ​ർ ജി​റൂ​ഡി​ന്‍റെ (57 ഗോ​ളു​ക​ൾ) റെ​ക്കോ​ർ​ഡും താ​രം മ​റി​ക​ട​ന്നു. നി​ല​വി​ൽ 58 ഗോ​ളു​ക​ളു​മാ​യി ഫ്രാ​ൻ​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ വേ​ട്ട​ക്കാ​ര​നാ​ണ് കി​ലി​യ​ൻ എം​ബാ​പ്പെ.

Latest News

Corehub Up